
ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മൾട്ടി സ്പെഷ്യാലിറ്റി ഒഴികെയുള്ള മുഴുവൻ യൂണിറ്റും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്.
ഇടുക്കി മെഡിക്കൽ കോളേജ് ഇപ്പോഴും പ്രാഥമിക പ്രവർത്തനഘട്ടത്തിലായതിനാൽ ഫയർ എൻഒസി നേടിയെടുക്കാനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കെട്ടിടം പ്രവർത്തനം തുടങ്ങുന്നതിന് മുൻപേ ലഭിക്കേണ്ടതാണ് ഫയർ എൻഒസി. ഫയർ എൻജിൻ വന്നാൽ ഇറങ്ങിപ്പോകാൻ ഒരു വഴിയില്ല എന്നതാണ് തടസ്സം. കെട്ടിടം ഇപ്പോഴും പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല. എൻഒസി അപേക്ഷ നൽകിയിട്ടുണ്ട്. അതിനുവേണ്ട നിർമാണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.