
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം. തിങ്കളാഴ്ച രാത്രി 12-ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. തുടർന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷണം പോയി. മുഖം മറച്ചും കയ്യുറ ധരിച്ചും എത്തിയ മോഷ്ടാവിൻ്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ലോട്ടറിയും പണവും മോഷ്ടാവ് ബാഗിൽ നിറച്ച് കൊണ്ടുപോകുകയായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സമാനരീതിയിൽ മുൻപും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.