
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജീപ്പ് സഫാരിക്ക് കലക്‌ടർ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന് ആവശ്യപ്പെട്ട് ജില്ല മോട്ടോർ കോ.ഓഡിനേഷൻ കമ്മറ്റി ഇടുക്കി കളട്രേറ്റിലെയ്ക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു എം.എം.മണി. ഇടുക്കിയിൽ കഴിവ് തെളിയിച്ച നിരവധി കളക്ടർമാർ ഉണ്ടായിരുന്നും എന്നും എന്നാൽ ഇടുക്കിയിലെ ടൂറിസത്തെ തകർക്കാൻ അന്യസംസ്ഥാന ലോബിയുമായ് ചേർന്ന് പ്രവർത്തിക്കുന്ന കളക്ടറെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് എം.എം.മണി മുന്നറിയിപ്പ് നൽകി.
സി.ഐ.ടി.യു. ജില്ലാ പ്രസിഡൻറ് ആർ. തിലകൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. മോഹനൻ , ആർ. തിലകൻ, എം.സി. ബിജു കെ.വി.ബാബു എന്നിവർ സംസാരിച്ചു. നിരവധി മോട്ടാർ കോ ഓർഡിനേഷൻ അംഗങ്ങളും മാർച്ചിലും ധർണ്ണയിലും പങ്ക് എടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.