HONESTY NEWS ADS

പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിലടക്കം വലിയ മാറ്റം, കേരള സിലബസുകാർ പിന്നിലായി

കേരള എൻജിനിയറിങ്‌, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു

കേരള എൻജിനിയറിങ്‌, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാർഥികൾ യോ​ഗ്യത നേടി. ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്. കേരള സിലബസിലുള്ള കുട്ടികള്‍ റാങ്ക് പട്ടികയില്‍ പിന്നിലായി. ആദ്യ 100 റാങ്കിൽ 21 പേര്‍ മാത്രമാണ് കേരള സിലബസില്‍ നിന്നുള്ളത്. നേരത്തെ ആദ്യ നൂറിൽ 43 പേര് കേരള സിലബസുകാർ ആയിരുന്നു.


നേരത്തെ പ്രസിദ്ധികരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരന് പുതിയ പട്ടികയില്‍ ഏഴാം റാങ്കാണ്. സിബിഎസ്ഇ സിലബറുകാരനായ രണ്ടാം റാങ്കുകാരന്‍റെ റാങ്കില്‍ മാറ്റമില്ലെങ്കിലും കേരള സിലബസുകാരനായ മൂന്നാം റാങ്കുകാരന്‍ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് 185 ആയി. നിലവിൽ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷൻ ബൈജുവിനാണ്.


കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടർന്നാണ് പഴയ ഫോർമുല പിന്തുടർന്ന് പുതിയ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെടുകയായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS