HONESTY NEWS ADS

ഇടുക്കി ബൈസൺവാലിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

ഇടുക്കി: ബൈസൺവാലിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം. ഇടുക്കി ബൈസൺ വാലി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് ഇടയിലാണ് പെപ്പർ സ്പ്രേ പ്രയോഗം നടന്നത്.


സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS