.jpeg)
ജൂൺ 19 മുതൽ ജൂലൈ 7വരെ നടന്ന വായന പക്ഷാചരണത്തിൽ സാക്ഷരത മിഷൻ സമ്പർക്ക പഠനകേന്ദ്രങ്ങളിൽ പത്താം തരം, ഹയർ സെക്കണ്ടറി പഠിതാക്കൾക്കായി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പത്താം തരം, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 513 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. പത്താം തരം വിഭാഗത്തിൽ അടിമാലി എസ് എൻ ഡി പി വി എച്ച് എസ് എസ് സ്കൂൾ സമ്പർക്ക പഠന കേന്ദ്രത്തിലെ മഞ്ജുവിജയൻ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ തൊടുപുഴ ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ സമ്പർക്ക പഠന കേന്ദ്രത്തിലെ സിന്ധുമോൾ ടി കെ എന്നിവർ വിജയികളായി.
സമൂഹത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതിൽ നല്ല പുസ്തകങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാകുന്നേല്‍ പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തങ്ങൾ ഗുരുക്കൻമാരാണ്, വായന ഒരു ശീലമാക്കി മാറ്റണമെന്നും അതിന് പ്രായപരിധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാകുമാരി മോഹൻകുമാർ, സെക്രട്ടറി സജീവ് പി കെ, ഫിനാൻസ് ഓഫീസർ ജോബി തോമസ്, സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം,സീനിയർ സൂപ്രണ്ട് ആനീസ് തോമസ്, സാക്ഷരതാമിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ ജമിനി ജോസഫ്, ജൂനിയർ സൂപ്രണ്ട് സുനിൽകുമാർ, സീനിയർ ക്ലർക്ക്ഷാജി എൻ ടി, ഓഫീസ് ജീവനക്കാരായ സാദിര കെ എസ് , വിനു ആൻ്റണി, സീമ അബ്രാഹം എന്നിവർ സംബന്ധിച്ചു.