
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചത് ടാങ്കർ ലോറി. 12000 ലിറ്റര്‍ കപ്പാസിറ്റിയുള്ള അശോക് ലയ്‌ലാന്‍ഡിന്റെ ഫുള്ളി ഒട്ടോമാറ്റിക് ടാങ്കര്‍ ലോറിയാണ് അങ്കമാലി കറുകുറ്റിയിലെ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കണ്‍വന്‍ഷന്‍ സെന്റര്‍ ഗ്രൂപ്പ് വഴിപാടായി സമര്‍പ്പിച്ചത്. പന്തീരടി പൂജയ്ക്ക് ശേഷം നട തുറന്ന സമയത്ത് കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ വാഹനപൂജ നടത്തി. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ ആഡ്‌ലക്‌സ് മെഡിസിറ്റി ആന്റ് കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.ഡി. സുധീശനില്‍ നിന്ന് വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
വഴിപാടുകാരനായ സുധീശനെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ പൊന്നാടയണിയിച്ച് നിലവിളക്ക് ഉപഹാരമായി നല്‍കി. തുടര്‍ന്ന് കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും നെയ്യ് പായസവുമടങ്ങുന്ന പ്രസാദകിറ്റും സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി. വിശ്വനാഥന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ഡി.എ. കെ.എസ്.മായാദേവി, ദേവസ്വം മരാമത്ത് എക്‌സി. എന്‍ജിനീയര്‍ എം.കെ. അശോക് കുമാര്‍ തുടങ്ങിയവര്‍ സന്നിതരായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.