HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചിയിൽ 6 കിലോ കഞ്ചാവ് പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി കളമശ്ശേരിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി കളമശ്ശേരിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 6 കിലോയോളം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മണ്ണാർക്കാട് സ്വദേശികളായ രണ്ടു യുവക്കൾ കസ്റ്റഡിയിൽ. ബെംഗളൂരുവിൽ നിന്നും വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എച്ച്.എം.ടി പ്രീമിയർ ജംഗഷന് സമീപത്തു വച്ചാണ് എക്സൈസ് പ്രതികളെ പിടികൂടിയത്. മണ്ണാർക്കാട് സ്വദേശികളായ റിസ്വാൻ, റിയാസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.


ബെംഗളൂരു- എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് യുവാക്കൾ സ്വകാര്യ വാഹനത്തിൽ കയറിയത്. മൂന്ന് കവറുകളിലായി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ നീക്കം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS