
കാർഷിക ദിനത്തിൽ യോഗ്യതയുള്ള വനിതാ കർഷകയെ ഒഴിവാക്കിയ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നടപടിയിൽ പ്രധിക്ഷേധം. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയി വർക്കിയുടെ നേതൃത്വത്തിൽ, ഒഴിവാക്കിയ കർഷകയെ കൃഷിഭവന് മുൻപിൽ ആദരിച്ചു.സമ്മിശ്ര വനിത കർഷക സെലിൻ മാത്യുവിനെ ആണ് കൃഷിഭവന് മുൻപിൽ ആദരിച്ചത്.
കാർഷിക ദിനത്തിൽ അർഹതയുള്ള വനിത കർഷകയെ അവാർഡ് നിർണ്ണയ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റഡിംങ്ങ് കമ്മറ്റി ചെയർമാൻ ബിനോയി വർക്കിയുടെ നേതൃത്വത്തിൽകൃഷി ഭവന് മുൻപിൽ ആദരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്ന ചടങ്ങ് ചേലച്ചുവട് ക്ഷീര സംഘം ഹാളിൽ നടക്കുമ്പോളാണ് സമീപം ഉള്ള കൃഷിഭവന് മുന്നിൽ ആദരിക്കൽ ചടങ്ങ് നടന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വർഡിൽ താമസിച്ച് 5 ഏക്കർ സ്ഥലത്ത് സമ്മിശ്ര കൃഷി ചെയ്തു വരുന്ന വിധവ ആയ സെലിൽ മാത്യുവിനെ ആണ് ആദരിച്ചത്.
100% അർഹതയുള്ള വനിത കർഷ സെലിനെ വനിത കർഷ അവാർഡ് നൽകാതെ ഒഴിവാക്കിയത്. കഞ്ഞിക്കുഴിപഞ്ചായത്തിന്റെ വ്യക്തി താൽപര്യം മാത്രമാണ് എന്ന് കാർഷിക വികസന സമതി അംഗം ജോബി ജോർജും ആരോപിച്ചു. അർഹത ഉള്ള കർഷകരെ, ഒഴിവാക്കി, വ്യക്തി താൽപര്യങ്ങൾ നോക്കി ആ വാർഡ് നൽകുന്ന പഞ്ചായത്ത് നടപടി യഥാർത്ഥ കർഷകരോട് കാണിക്കുന്ന വഞ്ചന ആണ് എന്നും ആരോപണം ഉയരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.