HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

ഇടുക്കി പന്നിയാർകുട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം താഴ്ചയിലേക്ക് പതിച്ചു; കരിമ്പൻ സ്വദേശിക്ക് ഗുരുതര പരിക്ക്

 

ഇടുക്കി: പന്നിയാർകുട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം താഴ്ചയിലേക്ക് പതിച്ചു; കരിമ്പൻ സ്വദേശിക്ക് ഗുരുതര പരിക്ക്

പന്നിയാർകുട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇരു ചക്രവാഹനം പാലത്തിൽ നിന്നും താഴ്ചയിലേക്ക് പതിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇടുക്കി കരിമ്പൻ സ്വദേശി സനീഷിനാണ് ഗുരുതര പരിക്കേറ്റത്. പന്നിയാറുകുട്ടി -പോത്തുപാറ പാലത്തിൽ നിന്നും ബൈക്ക് മുതിരപ്പുഴയാറ്റിലേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് മാറ്റി. പനംകുല വെട്ടുന്ന ജോലിക്കായി രാവിലെ കരിമ്പനിൽ നിന്നും എത്തിയതായിരുന്നു സനീഷ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS