HONESTY NEWS ADS

പന്നിയാർകുട്ടിയിലെ ബൈക്ക് അപകടം; ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ഇടുക്കി: പന്നിയാർകുട്ടിയിലെ ബൈക്ക് അപകടം; ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു


പന്നിയാർകുട്ടിയിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ഇടുക്കി ചേലച്ചുവട് കത്തിപ്പറ സ്വദേശി സനീഷ് കെ സി(40) യാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പന്നിയാർകുട്ടിയിൽ നിന്നും പോത്തുപാറയ്ക്കുള്ള പാലത്തിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ബൈക്ക് കൈവരിയിൽ കുടുങ്ങിയെങ്കിലും സനീഷ് താഴെ മുതിരപ്പുഴയാറിലെ പാറക്കെട്ടുകളിലേക്ക്  പതിക്കുകയായിരുന്നു.


ഉടനെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി സനീഷിനെ  അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ തലക്ക് പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പനംകുല വെട്ടുന്ന ജോലിക്കായി പോയതായിരുന്നു സനീഷ്. മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS