കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ സെപ്റ്റംബർ 8-ാം തീയതി ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും https://kscsa.org. ഫോൺ: തിരുവനന്തപുരം- 8281098863, 8281098864, 0471 2313065, 2311654, ആലുവ- 8281098873.
എൻജിനീയറിംഗ് പ്രവേശനം
തിരുവനന്തപുരം: ഈ വർഷത്തെ എൻജിനീയറിംഗ് പ്രവേശനത്തിനുള്ള സമയം എ.ഐ.സി.ടി.ഇ ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ (CEE) പുതിയ ഒരു അലോട്ട്മെന്റ് നടപടിക്ക് കൂടി തുടക്കം. അതിലേക്ക് ഇപ്പോൾ പ്രവേശനം നേടിയിട്ടുള്ളവരും അല്ലാത്തവരും ആയി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള, നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ള ആർക്കും ഓപ്ഷൻ കൊടുക്കാവുന്നതാണ്. വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
ഈ അലോട്ട്മെന്റോ ഇതിന് ശേഷം പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയേക്കാവുന്ന തുടർ അലോട്ട്മെന്റുകളോ കഴിഞ്ഞതിനു ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ സ്പോട്ട് അലോട്ട്മെന്റ് ഉണ്ടാവും. ശ്രീ ചിത്ര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും cee കാൻഡിഡേറ്റ് പോർട്ടലിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.