HONESTY NEWS ADS

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം, മിന്നൽ പ്രളയം

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി.അറുപതോളം പേരെ കാണാതായി.നിരവധി വീടുകൾ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിർ ഗംഗ നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.


ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തി മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ നിലംപൊത്തി. അത്ര വലിയ ആഘാതമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത് സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ധരാലിയിലെ പൊലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.നദിയിൽ നിന്നും സുരക്ഷിത അകലത്തേക്ക് മാറണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS