HONESTY NEWS ADS

Gold Rate Today: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കറിയാം (04-08-2025)

Gold Rate: Honesty News

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഓ​ഗസ്റ്റ് ഒന്നിന് വില കുറഞ്ഞ ശേഷം പിന്നീട് വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,320 രൂപയാണ്.


ഇന്ത്യയുടെ മേലുള്ള 25% താരിഫ്, യുഎസ് ഡോളർ ശക്തിയാർജ്ജിച്ചത്, ഫെഡറൽ റിസർവിൽ നിന്നുള്ള അനിശ്ചിതത്വ സൂചനകൾ എന്നിവയോട് നിക്ഷേപകർ പ്രതികരിച്ചതിനെ തുടർന്നാണ് സ്വർണവില ജൂലൈ അവസാനം കുത്തനെ ഇടിഞ്ഞത്. വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9290 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7620 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5935 ആണ്. വെള്ളിയുടെ വിലയിലും ഇടിവ് നേരിടുന്നുണ്ട്. ഓ​ഗസ്റ്റ് ആദ്യ ദിനം തന്നെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 120 രൂപയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS