HONESTY NEWS ADS

എച്ച്.ഡി.എഫ്.സി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഇടപാട് നിരക്കില്‍ വലിയ മാറ്റങ്ങള്‍, പ്രതിമാസ പരിധിയും പുതുക്കി

സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള പണമിടപാട് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി എച്ച്.ഡി.എഫ്.സി ബാങ്ക്

സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള പണമിടപാട് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി എച്ച്.ഡി.എഫ്.സി ബാങ്ക്. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ മാത്രമേ സൗജന്യമായി ലഭിക്കൂ. നേരത്തെ ഈ പരിധി രണ്ട് ലക്ഷം രൂപയായിരുന്നു.സൗജന്യ ഇടപാടുകളുടെ എണ്ണം നാലായി തുടരും, എന്നാല്‍ അതിനുശേഷം ഓരോ പണമിടപാടിനും 150 രൂപ വീതം ഈടാക്കും. ബാങ്കിന്റെ ഈ തീരുമാനം ചെറുകിട-ഇടത്തരം ഉപഭോക്താക്കളുടെ ഇടപാടുകളെ ബാധിക്കും. പുതിയ മാറ്റങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.


പണമിടപാടുകളിലെ പുതിയ മാറ്റങ്ങള്‍: -ഇനി ഓരോ അക്കൗണ്ടിലും 4 സൗജന്യ പണമിടപാടുകള്‍ മാത്രമേ ലഭിക്കൂ. -നാലില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ ഓരോ ഇടപാടിനും 150 രൂപ നല്‍കണം. -സൗജന്യ പരിധിക്ക് ശേഷം, ഓരോ 1000 രൂപയ്ക്കും 5 രൂപ അല്ലെങ്കില്‍ കുറഞ്ഞത് 150 രൂപ ചാര്‍ജ് ഈടാക്കും. -തേര്‍ഡ്-പാര്‍ട്ടി പണമിടപാടുകളുടെ പ്രതിദിന പരിധി 25,000 രൂപയായി തുടരും.


ഫണ്ട് ട്രാന്‍സ്ഫര്‍ നിരക്കുകളിലും മാറ്റം:

എന്‍.ഇ.എഫ്.ടി ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ -10,000 രൂപ വരെ: 2 രൂപ -10,000 മുതല്‍ 1 ലക്ഷം വരെ: 4 രൂപ -1 ലക്ഷം മുതല്‍ 2 ലക്ഷം വരെ: 14 രൂപ -2 ലക്ഷത്തിന് മുകളില്‍: 24 രൂപ


ആര്‍.ടി.ജി.എസ് ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ -2 ലക്ഷം മുതല്‍ 5 ലക്ഷം വരെ: 20 രൂപ -5 ലക്ഷത്തിന് മുകളില്‍: 45 രൂപ


ഐ.എം.പി.എസ് ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ -1,000 രൂപ വരെ: 2.50 രൂപ -1,000 മുതല്‍ 1 ലക്ഷം വരെ: 5 രൂപ -1 ലക്ഷത്തിന് മുകളില്‍: 15 രൂപ


ഇ.സി.എസ്, എ.സി.എച്ച് റിട്ടേണ്‍ ചാര്‍ജുകള്‍ -ആദ്യ തവണ: 450 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക്: 400 രൂപ) -രണ്ടാം തവണ: 500 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക്: 450 രൂപ) -മൂന്നാം തവണ മുതല്‍: 550 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക്: 500 രൂപ)


മറ്റ് സേവനങ്ങളെയും ബാധിക്കും: -ബാലന്‍സ് സര്‍ട്ടിഫിക്കറ്റ്, പലിശ സര്‍ട്ടിഫിക്കറ്റ് : 100 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക്: 90 രൂപ). -പഴയ രേഖകളുടെ പകര്‍പ്പ് അല്ലെങ്കില്‍ പണം നല്‍കിയ ചെക്കിന്റെ പകര്‍പ്പ്: 80 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക്: 72 രൂപ).


ചെക്ക് ബുക്ക് നിയമങ്ങള്‍: സേവിംഗ്‌സ് അക്കൗണ്ടില്‍ ഒരു വര്‍ഷം 10 പേജുള്ള ഒരു ചെക്ക് ബുക്ക് മാത്രമേ സൗജന്യമായി ലഭിക്കൂ. നേരത്തെ 25 പേജുള്ള സൗജന്യ ചെക്ക് ബുക്ക് ലഭിച്ചിരുന്നു. ഇതിനുശേഷം, ഓരോ അധിക പേജിനും 4 രൂപ ഈടാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS