
ഉദുമൽപേട്ടയിൽ തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഇടുക്കി സ്വദേശിയായ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത എന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലി ചെമ്പകത്തൊഴു സ്വദേശി മാരി മുത്തുവിനെ പുലിപ്പല്ല് സഹിതം തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ചെക്പോസ്റ്റിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്.
തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഇയാളെ ശുചുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കസ്റ്റഡി മരണം ആണെന്നാണ് ആദിവാസി സംഘടനകളുടെ ആരോപണം. തുടർന്ന് ആദിവാസി സംഘടന പ്രവർത്തകർ ഉദുമൽപേട്ടയിലെ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.