
സ്വർണത്തിനു പകരം മുക്കുപണ്ടം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. കർണാടക, ശ്രീരംഗപട്ടണം സ്വദേശികളായ നന്ദ് ലാൽ (28), ലഖാൻ എം പവർ (25) എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി ഇൻസ്‌പെക്ടർ ദിലീപിൻ്റെ നേതൃത്വത്തിൽ മൈസൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ മാസം 4-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് 10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം തരാമെന്ന് പറഞ്ഞു ആലുവ സ്വദേശിയിൽ നിന്നും ഇവർ 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. സ്വർണത്തിനു പകരം മുക്കുപണ്ടം നൽകിയായിരുന്നു പ്രതികൾ ഇയാളെ ചതിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.