HONESTY NEWS ADS

കോട്ടയത്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ മുത്തോലിയിലെ ലോഡ്ജിലാണ് പുലിയന്നൂര്‍ സ്വദേശിയായ ടിജി സുരേന്ദ്രനെ (61) മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട. എസ്ഐ ആണ് മരിച്ച ടിജി സുരേന്ദ്രൻ. മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരമറിഞ്ഞത്. കട്ടിലില്‍ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS