HONESTY NEWS ADS

വാശിയേറിയ വാഹന നമ്പര്‍ ലേലം; 2255 എന്ന ഇഷ്ട നമ്പര്‍ സ്വന്തമാക്കി സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

ഇഷ്ട നമ്പര്‍ സ്വന്തമാക്കി സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

വാശിയേറിയ നമ്പര്‍ ലേലത്തിനൊടുവില്‍ 2255 എന്ന ഇഷ്ട നമ്പര്‍ സ്വന്തമാക്കി സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. KL 07 DH 2255 എന്ന നമ്പര്‍ ലേലത്തിലൂടെ 32,0000 രൂപ നല്‍കിയാണ് ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയത്. എറണാകുളത്താണ് വാശിയേറിയ നമ്പര്‍ ലേലം നടന്നത്.


രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ്…’ എന്ന് തുടങ്ങുന്ന മോഹന്‍ലാല്‍ ഡയലോഗിലൂടെ മലയാളിയുടെ ഉള്ളില്‍ പതിഞ്ഞുപോയ നാലക്കങ്ങളാണ് 2255. ലാലേട്ടന്‍ ഫാന്‍സ് സ്വന്തം വണ്ടി നമ്പര്‍ മറന്നാലും ഏതുറക്കത്തില്‍ വിളിച്ച് ചോദിച്ചാലും പറയുന്ന ഒരു നമ്പര്‍. നമ്പര്‍ ലേലത്തിന് വന്നതോടെ ആന്റണി പെരുമ്പാവൂര്‍ അടക്കം നാലുപേര്‍ വാശിയോടെ നമ്പരിനായി പൊരുതി. ഒടുവില്‍ 32,0000 രൂപയ്ക്ക് ലേലം ആന്റണി പെരുമ്പാവൂരെടുത്തു. തന്റെ ആഡംബരക്കാറിനായാണ് ആന്റണി പെരുമ്പാവൂര്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS