
ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ എഞ്ചിനീയർ കൃഷ്ണ ശർമ്മ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം. 38 വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാളെ രാവിലെ 7.30 മുതൽ 8.00 മണി വരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ തിരുവന്തപുരത്തെ ഹെഡ് ഓഫീസിൽ പൊതുദർശനമുണ്ടാകും. സംസ്ക്കാരം നാളെ രാവിലെ 11.30 ന് നെടുമങ്ങാട് പുതുക്കുളങ്ങരയിലെ വീട്ടു വളപ്പിൽ നടക്കും. ഭാര്യ കീർത്തി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ് ജീവനക്കാരിയാണ്. അഭിരാം ശർമ്മയും അദ്വൈത ശർമ്മയും ആണ് മക്കൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.