HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

വാട്സ് ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി കേരള പൊലീസ്, ഈ നി‌ർദേശങ്ങൾ പാലിക്കണം

വാട്സ് ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു.


തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ, എസ്എംഎസ് /APK പോലുള്ളവ ഫോണിൽ അയച്ചു ഒടിപി പോലുള്ള രേഖകൾ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽ ഒടിപി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്സ്ആപ്പ് പ്രവർത്തന രഹിതമാകുന്നു. ഈ സമയം ഹാക്കർമാർ ഉടമയുടെ പേരിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും, അപകടകരമായ APK ലിങ്കുകളും പ്രചരിപ്പിക്കുകയും ഇതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടുകൾ കൂടി ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.


ഇത്തരത്തിലുള്ള തട്ടിപ്പിനെ പ്രതിരോധിക്കാൻ വാട്സ്ആപ്പിൽ 2-Step Verification ഉടൻ സജ്ജമാക്കുക. ഫോണിൽ വരുന്ന ഒടിപികൾ ഒരിക്കലും മറ്റാരുമായും പങ്കുവെക്കാതിരിക്കുക. അജ്ഞാതമായ ലിങ്കുകളിലോ എപികെ ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക. ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടുകയോ, ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കുകയോ, https://cybercrime.gov.in വഴി പരാതികൾ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS