HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ഉപ്പുതറയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ഇടുക്കി ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ഇടുക്കി ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനിയിൽ മണികണ്ഠൻ്റെ മകൾ ശരണ്യ (23)യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ആണ്ടിപ്പെട്ടി സ്വദേശി മദൻകുമാർ ആണ് പിടിയിലായത്. മദൻകുമാറിൻറെ ഉപദ്രവം സഹിക്കാതെ വന്നതിനെ തുടർന്ന് നാലു ദിവസം മുൻപ് ശരണ്യയെ അച്ഛൻ കൂട്ടിക്കൊണ്ടു വന്നിരുന്നു. ശനിയാഴ്ച രാവിലെ സുൽത്താനിയായിൽ എത്തിയ മദൻ കുമാർ കൂടെ വരണമെന്ന് ശരണ്യയോട് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മദൻകുമാർ കയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ശരണ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ശരണ്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS