
സി.പി.എം.ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വീട്ഇല്ലാത്ത കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നടന്നു. കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ തക്കോൽ ദാനം കർമ്മം സി.പി.ഐ.എം. ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് നിർവ്വഹിച്ചു. 650 സ്ക്വയർ ഫീറ്റ് വീട് 7 അര ലക്ഷം രൂപ മുതൽ മുടക്കി ആണ് തള്ളക്കാനം സലിൻ കുന്നേലിന് കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയത്.
കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗം റോഷൻ ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ മുഖ്യപ്രഭാഷണം നടത്തി. ആശംസ അറിയിച്ച് ഏരിയ സെക്രട്ടറി പി.ബി. സബിഷ്, ലിസ്സി ജോസ് , എബിൻ ജോസഫ്, സിബി പേന്താനം, ദിലീപ് ഇ.റ്റി., ശശി കന്യാലിൽ , G. നാരയണൻ നായർ , ജോർജ്ജ് പേടിക്കാട്, എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് നിർമ്മാണ കമ്മറ്റി അംഗങ്ങൾ ആയ റോഷൻ ജോൺ , നിഷാദ് വട്ടപ്പാറ, എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




