HONESTY NEWS ADS

മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍

ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍

കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍. കരിനിലം സ്വദേശി പ്രദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാള്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ സൗമ്യയെയും ഭാര്യമാതാവ് ബീനയെയും വെട്ടിപ്പരുക്കല്‍പ്പിച്ചത്. 


കഴിഞ്ഞ കുറച്ചു നാളുകളായി പ്രദീപും ഭാര്യ സൗമ്യയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇത് വിവാഹമോചനത്തിന്റെ വക്കോളം എത്തുകയും ചെയ്തിരുന്നു. കോടതിയില്‍ നിന്നും വിധി വരുന്നതിനു മുന്‍പാണ് യുവാവ് വീട്ടിലെത്തി ഭാര്യ സൗമ്യയെയും ഭാര്യമാതാവ് ബീനയെയും ആക്രമിച്ചത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രദീപിന് വേണ്ടി പോലീസ് ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു.


ഇതിനിടയിലാണ് 5 കിലോമീറ്റര്‍ മാറി ഒരു ആളൊഴിഞ്ഞ തോട്ടത്താല്‍ മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പരുക്കേറ്റ ബീനയെയും സൗമ്യയെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ മുണ്ടക്കയം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS