HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പത്താം ക്ലാസ് പാസായവർ മുതൽ ബിടെക്കുകാര്‍ക്ക് വരെ അവസരം; 1000ൽ പരം ഒഴിവുകളുമായി പ്രയുക്തി 2025 തൊഴിൽമേള

പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടിപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ ഗവ. കോളേജിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്. 10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി 1000 ൽ പരം ഒഴിവുകളുണ്ട്.


https://www.ncs.gov.in വഴി തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. അതോടൊപ്പം Google form link: https://forms.gle/95rquMwp6XHH9YeC8 ലിങ്കിലെ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2992609, 8921941498.


'നിയുക്തി' തൊഴിൽമേള ഒക്ടോബർ നാലിന്

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ, പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ നാലിന് കോളജ് കാമ്പസ്സിൽ ''നിയുക്തി 2025' എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കും. ഫോൺ: 0477-2230624, 8304057735.


വാക്ക് ഇൻ ഇൻ്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ഓണറേറിയം വ്യവസ്ഥയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 9 ന് രാവിലെ 11 ന് ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ 0484 2 777374.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS