
ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെ അപകടം. രണ്ട് തൊഴിലാളികൾ മരിച്ചു. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ട് നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് ഇരുവർക്കും മുകളിലേക്ക് വീഴുകയായിരുന്നു. റിസോർട്ടിനായി സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അടിമാലി മൂന്നാർ ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. മണ്ണിനടിയിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.