
ഇടുക്കി വണ്ണപ്പുറത്ത് കാറിന് തീ പിടിച്ചു. ഹൈറേഞ്ച് ജങ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ നിലച്ച് പോകുകയും നിമിഷങ്ങൾക്കുളളിൽ തീ പിടിക്കുകയുമായിരുന്നു. ഏതാനും സമയത്തിനുള്ളിൽ തീ ആളി പടർന്നു.
ഇടുക്കി വണ്ണപ്പുറത്ത് കാറിന് തീ പിടിച്ചു...വീഡിയോ ദൃശ്യങ്ങൾ... 👇👇👇
തീ ആളി പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവരെ സ്ഥലത്ത് നിന്നും നീക്കി. പമ്പിലെ ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണ്ണമായി അണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.