HONESTY NEWS ADS

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനീലയത്തില്‍ പവിത്രന്‍ അച്ചാംതുരുത്തി, ശാന്ത ദമ്പതികളുടെ മകന്‍ ശ്രീഹരി(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


വീട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. കൈവിരലില്‍ പുസ്തകം കറക്കിയാണ് ശ്രീഹരി റെക്കോഡ് നേടിയത്. പടന്നക്കാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സഹോദരി: ശ്രീക്കുട്ടി(അധ്യാപിക, കാഞ്ഞങ്ങാട് ക്രൈസ്റ്റ്).


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.: 1056, 0471-2552056).


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS