HONESTY NEWS ADS

കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടർ അറസ്റ്റിൽ

കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി

കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാൻ ആണ് പിടിയിലായത്. ഒരു ഗ്രാമിൽ താഴെ എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഉക്രൈനില്‍ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അംജദ് എറണാകുളം ജനറൽ ആശുപത്രിയിൽ കോള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നു. സമാന സ്വഭാവമുളള കേസ് മുമ്പ് പാലാരിവട്ടം പൊലീസിലും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS