HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

രാപകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; നാളെ സമരപ്രതിജ്ഞാ റാലി, പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു വിഭാഗം ആശമാർ നടത്തിവന്നിരുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നു

സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു വിഭാഗം ആശമാർ നടത്തിവന്നിരുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നു. 265 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിക്കുന്നത്. നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്.


തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നാണ് സമരസമിതി ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞു. ഓണറേറിയം 21,000 രൂപ വര്‍ദ്ധിപ്പിക്കുക, വിമരിക്കില്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനുണ്ട്. ഇതിനായുള്ള സമരം തുടരും. ജില്ലാ തലത്തില്‍ പ്രവര്‍ത്തങ്ങള്‍ തുടരുമെന്നും ബിന്ദു പറഞ്ഞു.


ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കുക, 62 വയസില്‍ പിരിച്ചുവിടാനുള്ള തീരുമാനം പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഒരുവിഭാഗം ആശമാര്‍ സമരത്തിനിറങ്ങിയത്. സിഐടിയു വിഭാഗം സമരത്തില്‍ നിന്ന് വിട്ടുനിന്നു. ആദ്യം നിരാഹാര സമരമായിരുന്നു ആശമാര്‍ നടത്തിയത്. പിന്നീടാണ് സമരത്തിന്റെ സ്വഭാവം മാറി രാപകല്‍ സമരത്തിലേക്ക് മാറിയത്. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ അടക്കം സമരം നടത്തുന്ന ആശമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പിന്തുണയുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വര്‍ധിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ ആശമാര്‍ തീരുമാനിച്ചത്.






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA