
കൊച്ചി ധനുഷ്‌കോടി ദേശിയപാതയോരത്ത് ഗർത്തം. കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഗർത്തം രൂപപ്പെട്ടത്. മണ്ണിടിയാൻ സാധ്യത എന്ന് അധികൃതർ അറിയിച്ചു. 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ആണ് ഗർത്തം ഉണ്ടായത്. മുന്നാറിലേക്കുള്ള വാഹനങ്ങൾ അടിമാലിയിൽ നിന്ന് കല്ലാർകുട്ടി വഴി തിരിച്ചു വിടുന്നു.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപമായിരുന്നു കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്താണ് മൺത്തിട്ട ഇടിഞ്ഞുവീണ് റോഡിൽ പതിച്ചത്. ഈ സ്ഥലത്ത് നിലവിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലുണ്ടായ ഈ മണ്ണിടിച്ചിലിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടട്ടില്ല. മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ഇപ്പോൾ വഴിതിരിച്ച് വിടുകയാണ്. മണ്ണ് മാറ്റാനുള്ള ശ്രമം തുടരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

