HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്, എട്ടിടത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് പ്രകാരം 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.


നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അതേസമയം മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. യെല്ലോ അലർട്ട് പ്രവചിച്ച ജില്ലകളിൽ 115 മില്ലി മീറ്റർ വരെ മഴയാണ് ലഭിക്കുക. ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകളിൽ 204.4 മില്ലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. 


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS