വന്യമൃഗ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ആക്രമണത്തില്‍ നിന്നും രക്ഷനേടാം, കണ്ടെത്തലുമായി മുരിക്കാശേരിയിലെ കൊച്ചുമിടുക്കികള്‍

ഇടുക്കി: നൂതന കണ്ടെത്തലുമായി മുരിക്കാശേരിയിലെ കൊച്ചുമിടുക്കികള്‍

നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ ഏവരുടെയും പേടി സ്വപ്നം. വന്യമൃഗ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ആക്രമണത്തില്‍ നിന്നും രക്ഷപെടാനുള്ള മാർഗവുമായാണ് മുരിക്കാശേരിയിലെ കൊച്ചുമിടുക്കികള്‍ ശാസ്ത്രമേളയില്‍ എത്തിയത്.


പ്രത്യേക തരത്തിലുള്ള സെൻസറുകള്‍ ഉപയോഗിച്ചുള്ള അലാറമാണ് ഇവർ അവതരിപ്പിച്ചത്. മൃഗങ്ങളുടെ ശബ്ദം ക്രോഡീകരിച്ചുള്ള സംവിധാനമാണിത്. ഇതിനാല്‍ ഇവയുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാനാകും. ഹൈസ്‌കൂള്‍ വിഭാഗം സയൻസ് വർക്കിംഗ് മോഡലില്‍ മുരിക്കാശേരി എസ്.എം.എച്ച്‌.എസ്.എസിലെ ഐറിൻ ടെസാ റോജി, ആള്‍ഡ്രിയ ബിജില്‍ എന്നിവരുടെതാണ് പുതിയ കണ്ടുപിടുത്തം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS