
ചേലച്ചുവട്ടില്‍ വില്‍പനയ്ക്കായി എത്തിച്ച 1.134 കിലോഗ്രാം ഉണക്കകഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഇടുക്കി ചേലച്ചുവട് നാലുകമ്പി സ്വദേശി ജോസ് സത്യനേശൻ(54 )ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്കുമാര്‍.ടി യുടെ നേതൃത്വത്തില്‍ ചേലച്ചുവട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഇയാളുടെ സ്കൂട്ടറിൽ നിന്ന് 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ചേലച്ചുവട്, കഞ്ഞിക്കുഴി ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത - ചില്ലറ വിൽപ്പന നടത്തി വരുകയായിരുന്നു പ്രതി. മുൻ അബ്കാരി കേസിലും കഴിഞ്ഞ ജൂൺ മാസം ഒന്നര കിലോ കഞ്ചാവ് കൈവശംവച്ച കേസിലും പ്രതിയാണ് ഇയാൾ. ഇടുക്കി എക്സൈസും സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.