ഓപ്പറേഷന്‍ നംഖോര്‍; അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു


അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങള്‍ കൂടി  കസ്റ്റംസ് പിടിച്ചെടുത്തു

അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ നംഖോര്‍ ഭാഗമായാണ് നടപടി. നേരത്തെ അമിത് ചക്കാലക്കലിനെ ഉള്‍പ്പടെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ഇഡി തീരുമാനിച്ചിരുന്നു. 13 മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയ്ക്ക് ശേഷമാണ് ദുല്‍ഖറിനെയും പൃഥ്വിരാജിനെയും അമിത് ചക്കാലക്കലിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ഇഡി തീരുമാനിച്ചത്. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകള്‍ പരിശോധിച്ച ശേഷം നോട്ടീസ് നല്‍കാനാണ് തീരുമാനം. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.


ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ രേഖകള്‍ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്യാനാണ് ആലോചന. ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നുവെന്നാണ് വിവരം. ഇഡി കൊച്ചി യൂണിറ്റ് ഡൈപ്യൂട്ടി ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം വഴി ഹവാല ഇടപാടുകള്‍ നടന്നുവെന്നാണ് ഇഡിയുടെ സംശയം.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS