HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

10 ശതമാനം വിലക്കുറവിൽ സാധനങ്ങൾ; സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ

സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ

സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ. 10 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകും. സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കാണ് ഇളവ്. നവംബർ ഒന്നു മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണിത്. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും.


250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. 140 നിയോജക മണ്ഡലങ്ങളിലും ഇതിൻ്റെ പ്രയോജനം ലഭിക്കും. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA