HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഉടുമ്പൻചോലയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരി ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഉടുമ്പന്‍ചോല കൊലപാതകത്തില്‍ പ്രതി പിടിയില്‍

ഉടുമ്പന്‍ചോല കൊലപാതകത്തില്‍ പ്രതി പിടിയില്‍. മരിച്ച കാരിത്തോട് സ്വദേശി സോള്‍രാജിന്റെ സഹോദരി ഭര്‍ത്താവ് പി നാഗരാജാണ് പിടിയിലായത്. മദ്യലഹരിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന സോള്‍രാജിനെ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു.


പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മരിച്ച സോള്‍രാജ് മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലപാതക കാരണം. തിങ്കളാഴ്ചയാണ് സോള്‍രാജിനെ വീട്ടിനുള്ളിലെ കിടക്കയില്‍ കഴുത്തു മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളിലെ തറയില്‍ ഭിത്തിയോട് ചേര്‍ന്ന് വിരിച്ചിട്ട കിടക്ക ഷീറ്റില്‍ തലക്കടിയില്‍ കൈവച്ച് കിടന്നുറങ്ങുന്ന നിലയില്‍ ചെരിഞ്ഞായിരുന്നു മൃതദേഹം കണ്ടെത്തിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS