
തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് (1) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് തൊടുപുഴ താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും, യോഗ്യത- 8-ാം ക്ലാസ്സ് പാസ്സ്, സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സിങ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

