HONESTY NEWS ADS

കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴ ഭാഗത്ത് യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴ ഭാഗത്ത് യുവാവ് മുങ്ങി മരിച്ചു

ഇടുക്കികല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴ ഭാഗത്ത് വെള്ളത്തില്‍ വീണ യുവാവ് മുങ്ങി മരിച്ചു. അഞ്ചാംമൈൽ സ്വദേശി ചക്കുങ്കൽ അതുൽ ജിജി(19)യാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് സംഭവം നടന്നത്. യുവാവ് പുഴയിൽ വീണത് സമീപത്ത് മീൻപിടിച്ചു കൊണ്ടിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ യുവാവിനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ആഴത്തിൽ മുങ്ങിപോകുകയായിരുന്നു. തുടർന്ന് അടിമാലി ഫയർ ഫോഴ്സ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS