HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കൊച്ചി വാട്ടർ മെട്രോയിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകൾ! യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം

Achayans Gold Kattappana

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ട് ഓപ്പറേഷൻ ട്രെയിനി, ഫ്ലീറ്റ് മാനേജർ - മെയിന്റനൻസ്, മാനേജർ ഫിനാൻസ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ്- സിവിൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം‌. താത്പര്യമുള്ളവർക്ക് നവംബർ 20 വരെ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.kmrl.co.in അല്ലെങ്കിൽ www.watermetro.co.in വഴി അപേക്ഷിക്കാം.


വിവിധ തസ്തികകളും യോഗ്യതയും

1. ബോട്ട് ഓപ്പറേഷൻ ട്രെയിനി


ഒഴിവുകൾ: 50


യോഗ്യത:


60% മാർക്കോടെ ഐടിഐ (ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക്) അല്ലെങ്കിൽ


60% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് (2022, 2023, 2024 വർഷങ്ങളിൽ പാസായവരാകണം).


ജിപിആർ ലൈസൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.


പ്രായ പരിധി: 28 വയസ്സുവരെ.


പ്രവൃത്തി പരിചയം: ആവശ്യമില്ല.


പെൺകുട്ടികൾക്ക് മുൻഗണനയുണ്ട്.


സ്റ്റൈപന്റ്: 9,000 രൂപ.


2. ഫ്ലീറ്റ് മാനേജർ- മെയിന്റനൻസ്

ഒഴിവ്: 1


യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, കൂടാതെ എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി).


പ്രവൃത്തി പരിചയം: 12 വർഷം.


പ്രായം: 56 വയസ്സുവരെ.


ശമ്പളം: 29,100 രൂപ - 54,500 രൂപ.


3. മാനേജർ - ഫിനാൻസ്

ഒഴിവ്: 1


യോഗ്യത: സിഎ/ ഐസിഡബ്ല്യുഎ ഇവയിൽ ഏതെങ്കിലും.


പ്രവൃത്തി പരിചയം: 8 വർഷം.


പ്രായം: 50 വയസ്സുവരെ.


ശമ്പളം: 20,600 രൂപ - 46,500 രൂപ.


4. മാർക്കറ്റിങ് എക്സിക്യൂട്ടീവ്

ഒഴിവ്: 1


യോഗ്യത: എംബിഎ മാർക്കറ്റിങ്.


പ്രവൃത്തി പരിചയം: 3 വർഷം.


പ്രായം: 35 വയസ്സുവരെ.


ശമ്പളം: 10,750 രൂപ - 29,000 രൂപ.


5. കൺസൾട്ടന്റ് - സിവിൽ

ഒഴിവ്: 1


യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം.


പ്രവൃത്തി പരിചയം: 10-15 വർഷം.


പ്രായം: 63 വയസ്സുവരെ.


ശമ്പളം: 69,000 രൂപ.


തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ/ ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കുക.


വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി www.kmrl.co.in, www.watermetro.co.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA