നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് കോടതി വിധി പറയും. നടന്‍ ദിലീപ് പ്രതിയായ കേസാണിത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കൊച്ചിയിലെ വിചാരണക്കോടതി വിധി പറയുന്നത്. കേസിലെ അന്തിമ വാദം പൂര്‍ത്തിയായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഈ മാസം 20-ന് കേസ് പരിഗണിച്ചിരുന്നപ്പോള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പോലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു. 2017-ലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ടത്.
കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് ഒന്നാം പ്രതി. നടന്‍ ദിലീപ് ആണ് കേസിലെ എട്ടാം പ്രതി. ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്. ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെയുള്ള പ്രതികള്‍ നിലവില്‍ ജാമ്യത്തിലാണ്. കര്‍ശന വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് 2024 സെപ്റ്റംബറില്‍ ഏഴര വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചത്. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു. ദീര്‍ഘകാലം നീണ്ട വിചാരണകളും നിയമപരമായ തര്‍ക്കങ്ങള്‍ക്കും ശേഷമാണ് കേസിലെ വിധി പറയുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


