കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ബി.ബി.എ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഇടുക്കി കരിമ്പന്‍ കാവുലേത്ത് സുരേഷ് കുമാറിന്റെ മകനും കുട്ടിക്കാനം മരിയന്‍ കോളേജില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയുമായ അരവിന്ദ് കെ സുരേഷ് (19)ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി കയത്തില്‍ വീഴുകയായിരുന്നു. അഗ്‌നിശമനസേന എത്തി അരവിന്ദനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുന്‍പ് ഇതേ കയത്തില്‍ വീണ് ഹരിപ്പാട് സ്വദേശി മരിച്ചിരുന്നു.
കുട്ടിക്കാനത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണപ്പെട്ടത് ഇടുക്കി കരിമ്പൻ സ്വദേശി
0
November 13, 2025


.jpeg)