
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെ ആഭിമുഖ്യത്തില്‍ വിവിധ പി.എസ്.സി. പരീക്ഷകള്‍ക്കുള്ള സൗജന്യ പരീക്ഷാ പരിശീലനം നവംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
ഓണ്‍ലൈനായാണ് പരിശീലനം. രാത്രി എട്ട് മുതല്‍ പത്ത് വരെ സംഘടിപ്പിക്കുന്ന പരീശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 ന് മുമ്പായി ഗൂഗിള്‍ ഫോമില്‍ (https://forms.gle/ANFgEQ3BhdhyktXT9) രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2464498.
എഫ്. വൈ. യു. ജി. പി പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും, മൂന്നും സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

