പിന്നോട്ടെടുത്ത സ്കൂൾ ബസ്സ് കയറി വിദ്യാർത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ മുറ്റത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ- ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിൽ മറ്റൊരു കുട്ടിയുടെ കാലിന് പരിക്കേറ്റു. ഈ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)