HONESTY NEWS ADS

കോതമംഗലത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

കോതമംഗലം: സുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാരപ്പെട്ടിയിലാണ് സംഭവം. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയില്‍ സിജോ ആണ് മരിച്ചത്. വീട്ടില്‍ ചോരപ്പാടുകളും കണ്ടെത്തി. സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിലാണ് സിജോ മരിച്ചത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം.


ഫ്രാൻസിയാണ് സിജോയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സമീപവാസികളെ അറിയിച്ചത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ചോരപ്പാടുകൾ കണ്ടെത്തിയത്. ഫ്രാൻസിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


ഏകീകൃത വിസ അടുത്ത വർഷം നൽകാനാവുമെന്ന് സൗദി ടൂറിസം മന്ത്രി


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS