മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ സൈറ്റ് സീയിംഗ് സർവീസ് സൂപ്പർ ഹിറ്റ്. 2025 ഫെബ്രുവരി 9നാണ് മൂന്നാറിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. വെറും 9 മാസങ്ങൾ കൊണ്ട് റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന്റെ വരുമാനം 1 കോടി പിന്നിട്ടിരിക്കുകയാണ്. 9 മാസം കൊണ്ട് 1,00,07,400 രൂപയാണ് വരുമാനമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കെഎസ്ആർടിസി മൂന്നാറിൽ ആരംഭിച്ച "റോയൽ വ്യൂ ഡബിൾ ഡെക്കർ സൈറ്റ് സീയിംഗ് സർവീസ് ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ചരിത്രം രചിച്ച് മുന്നേറുകയാണ്. 2025 ഫെബ്രുവരി 09 ന് ആരംഭിച്ച കെഎസ്ആർടിസി മൂന്നാർ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് കേവലം 09 മാസം കൊണ്ട് ₹10007400 രൂപ വരുമാനം നേടി മൂന്നാർ ടൂറിസം രംഗത്തിനു തന്നെ പുത്തൻ ദിശാബോധവും ഉണർവും നൽകിയിരിക്കുന്നു. കെ എസ് ആർടിസി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായുള്ള സർവീസ് മൂന്നാറിലെത്തുന്ന സ്വദേശികളും വിദേശികളും ഒരുപോലെ ഏറ്റെടുത്തു. മുന്നാറിന്റെ അതിരുകളില്ലാത്ത സൗന്ദര്യത്തിലേക്കുള്ള യാത്രയ്ക്കായി KSRTC യുടെ സ്വന്തം ഗ്യാരേജിൽ പണികഴിപ്പിച്ച് റോയൽ വ്യൂ വിനോദ സഞ്ചാരികൾക്കായി സമ്മാനിക്കുകയായിരുന്നു. രണ്ടു നിലകളും ഗ്ലാസ്സുകളാൽ നിർമ്മിതമായ ഡബിൾ ഡെക്കർ യാത്രക്കാർക്ക് കൂടുതൽ ആസ്വാദ്യവിസ്മയമായി മാറി. ഈ മനോഹര യാത്രയിൽ പങ്കാളികളായതിൽ ഏവരോടും ഹൃദയത്തിൻ്റെഭാഷയിൽ നന്ദി അറിയിക്കുന്നു, നിങ്ങളുടെ സ്നേഹവും പിന്തുണയും കെഎസ്ആർടിസിയ്ക്ക് കൂടുതൽ പുതിയ യാത്രാനുഭവങ്ങൾ സൃഷ്ടിക്കാനുള്ള പ്രചോദനമാണ്.
റോയൽ വ്യൂ സമയക്രമീകരണം
09:00 AM, 12:30 PM, 16:00 PM
ബുക്കിംഗ് onlineksrtc swift.com എന്ന ലിങ്കിൽ കയറി നിങ്ങളുടെ ടിക്കറ്റ് ഉറപ്പിക്കാവുന്നതാണ്.
എങ്ങനെ ബുക്ക് ചെയ്യാം.
ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച്
Travelling from
MUNNAR ROYAL VIEW DOUBLE DECKER
Going To
SIGHT SEEING
സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


