
തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. കനത്തമഴ തുടരുന്നതിനാൽ 12 ജില്ലകളിലെ സ്കൂളുകൾക്ക് തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു. തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി അടക്കമുള്ള ജില്ലകളിലാണ് സ്‌കൂളുകൾക്ക് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തി. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൂത്തുക്കൂടി ജില്ലാ ഭരണകൂടം പ്രളയമുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

