ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഉയർത്തും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്യുന്നതിനാലും, ജലനിരപ്പ് ഉയരുന്നതിനാലും, അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തുമാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്‌സ് ജലം പുറത്തേയ്ക്ക് ഒഴുക്കും.
നിലവിലെ ജലനിരപ്പ് 455.00 മീറ്ററാണ്. പരമാവധി ജലനിരപ്പ് 456.60 ആണ്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം രാവിലെ പത്ത് മണിയോടെ പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയർത്തിയിരുന്നു. 150 ക്യുമെക്‌സ് വെള്ളം ഘട്ടംഘട്ടമായി പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുന്നുണ്ട്. അതിനാൽ പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവർക്കും ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


