തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ഡി.സി.സി ഓഫീസിൽ യു.ഡി.എഫ് മരിയാപുരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു.
കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം നോബിൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി നടത്തിയ കൺവൻഷനിൽ മരിയാപുരം പഞ്ചായത്തിലെ 14 യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും, മരിയാപുരം ബ്ലോക്കിൽ നിന്ന് എ.പി ഉസ്മാനും, ഇടുക്കി ബ്ലോക്കിൽ നിന്ന് ടെസ്സി തങ്കച്ചനും, പൈനാവ് ഡിവിഷനിൽ നിന്ന് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഫ്രാൻസിസ് അറയ്ക്കപ്പറമ്പിനും പങ്കെടുത്തു. ത്രിതല പഞ്ചായത്തുകളും ഒറ്റക്കെട്ടായി പിടിച്ചെടുക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ കൺവൻഷനിൽ ഉന്നയിച്ചു. തുടർന്ന് സ്ഥാനാർഥികളുമായി ഇടുക്കി ടൗണിൽ പ്രകടനവും നടത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


