ഇടുക്കി ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വാഗമൺ അഡ്വഞ്ചർ പാർക്കിൽ പ്രവർത്തിച്ചു വരുന്ന ഗ്ലാസ് ബ്രിഡ്‌ജ് അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ അടയ്ക്കും. സമുദ്രനിരപ്പില്‍നിന്നും 3,500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ മലമുകളില്‍ നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ ഗ്ലാസ് ബ്രിഡ്ജ്, 2023 സെപ്റ്റംബര്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമര്‍പ്പിച്ചത്.
സമൃദ്ധമായ പുല്‍മേടുകള്‍, മൊട്ടക്കുന്നുകള്‍, പൈന്‍ മരങ്ങള്‍, മൂടല്‍മഞ്ഞ് മൂടിയ താഴ്‌വരകള്‍ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികള്‍ക്ക് എന്നും പ്രിയങ്കരിയാക്കുന്നത്. വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും പ്രകൃതി സ്നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടം അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.
ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് വാഗമണ്‍ കോലാഹലമേട്ടില്‍ ചില്ലു പാലം ഒരുക്കിയത്. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഒരേ സമയം 15 പേര്‍ക്കാണ് പ്രവേശനം. അഞ്ചു മുതല്‍ പത്ത് മിനിറ്റ് വരെ പാലത്തില്‍ ചെലവഴിക്കാം. പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങള്‍ വരെ ആസ്വദിക്കാം.
പാലത്തിലെത്താന്‍....
വാഗമണില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ കോലാഹലമേട്ടിലാണ് അഡ്വഞ്ചര്‍ പാര്‍ക്ക്. തൊടുപുഴയില്‍ നിന്നും 48 കിലോമീറ്ററും കട്ടപ്പനയില്‍ നിന്നും 40 കിലോമീറ്ററും പാലായില്‍ നിന്നും 42 കിലോമീറ്ററും കുമിളിയില്‍ നിന്ന് 52 കിലോമീറ്ററും കോട്ടയത്തു നിന്നും 69 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയില്‍ നിന്നും 47 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെ എത്താം.


